കനത്ത് ചൂട് : തമിഴ്‌നാട്ടില്‍ ജാഗ്രതാ നിര്‍ദ്ദേശം

Tuesday 7 May 2019 4:11 pm IST

ചെന്നൈ : കനത്ത ചൂടിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. താപനില വളരെ ഉയര്‍ന്നിരിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട അന്തരീക്ഷമായിരിക്കും ഉണ്ടാവുകയെന്നും ജാഗ്രതാ  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം 40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ജാഗ്രതാ നിര്‍ദ്ദേശം പുറത്തുവിട്ടിരിക്കുന്നത്. 

സംസ്ഥാനത്ത് തിരുത്തനിയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്, 43.5 ഡിഗ്രി സെല്‍ഷ്യസ്. കരൂര്‍ പരമതിയാണ് രണ്ടാം സ്ഥാനത്ത് 42 ഡിഗ്രി സെല്‍ഷ്യസ്. ട്രിച്ചി- 41.9, ചെന്നൈ എയര്‍പോര്‍ട്ട്്- 41.2, വെല്ലൂര്‍- 41.1, മധുരൈ 40.8, സേലം- 40.5, പാളയംകോട്ടൈ- 40.5 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനേയും ചൂട് രേഖപ്പെടുത്തി. 

തീരദേശ പ്രദേശങ്ങളിലും അതി കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ചെന്നൈ നുങ്കംബക്കം- 38.6, കൂടല്ലൂര്‍- 36, കന്യാകുമാരി- 32.9, നാഗപ്പട്ടണം- 38.2, പാമ്പന്‍- 34, തൂത്തുക്കുടി- 34, എന്നിങ്ങനെയാണ് സംസ്ഥാനത്തെ താപനില. 

പൊതുവെ ഉയര്‍ന്ന താപനിലയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയതെങ്കിലും ചില പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയതായും റിപ്പോര്‍ട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.