പാക്കിസ്ഥാനിലെ 'എബി'

Tuesday 7 May 2019 5:58 pm IST
സാധാരണക്കാരില്‍ സാധാരണക്കാരനായ മുഹമ്മദ് ഫയാസ് എന്ന പോപ്‌കോണ്‍ വില്‍പ്പനക്കാരന്‍ തന്റെ അധ്വാനവും വിയര്‍പ്പും അല്‍പ്പം നീക്കിവെച്ച് സ്വന്തമായി നിര്‍മിച്ചതാണ് ഈ വിമാനം. വിദ്യാഭ്യാസം കുറവായ ഫയാസ് ടിവിയിലും ഓണ്‍ലൈനിലും വിമാനങ്ങള്‍ പറത്തുന്നതിന്റെ ദൃശ്യങ്ങളും മറ്റും കണ്ടാണ് വിമാനം നിര്‍മിക്കുന്നത്.

ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തി പറന്ന ഒരു വിമാനത്തെ കുറിച്ച് അറിയണോ? തീര്‍ത്തും മനുഷ്യ നിര്‍മിതം, അതും ഒരു നിത്യവൃത്തിക്കാരന്റെ?

റോഡ് കട്ടറില്‍ നിന്നെടുത്ത എഞ്ചിന്‍, ചാക്ക് കെട്ടിക്കൊണ്ടുണ്ടാക്കിയ ചിറകുകള്‍, ടയര്‍ മേടിക്കാന്‍ ഇല്ലാഞ്ഞിട്ട് ഒരു ഓട്ടോ റിക്ഷാക്കാരനില്‍ നിന്നും കടം വാങ്ങി ഫിറ്റ് ചെയ്തു. പാക്കിസ്ഥാന്‍ എയര്‍ ഫോഴിസിനെ തന്നെ ഞെട്ടിച്ചുകൊണ്ട് അടുത്തിടെ നിര്‍മിച്ച ഒരു വിമാനത്തിേെന്റതാണ് ഈ വിശേഷതകളെല്ലാം. ഇത്രയും സവിശേഷമായ വിമാനം നിര്‍മിച്ചയാള്‍ക്കുമുണ്ട് പ്രത്യേകത. ഇത് വായിക്കുമ്പോള്‍ ചിലപ്പോള്‍ ഒന്നര രണ്ട് വര്‍ഷം മുമ്പ് ഇറങ്ങിയ മലയാള സിനിമ എബിയുമായി സാമ്യം തോന്നാം എന്നാല്‍ ഇത് തികച്ചും സാങ്കല്‍പ്പികം മാത്രം.

സാധാരണക്കാരില്‍ സാധാരണക്കാരനായ മുഹമ്മദ് ഫയാസ് എന്ന പോപ്‌കോണ്‍ വില്‍പ്പനക്കാരന്‍ തന്റെ അധ്വാനവും വിയര്‍പ്പും അല്‍പ്പം നീക്കിവെച്ച് സ്വന്തമായി നിര്‍മിച്ചതാണ് ഈ വിമാനം. വിദ്യാഭ്യാസം കുറവായ ഫയാസ് ടിവിയിലും ഓണ്‍ലൈനിലും വിമാനങ്ങള്‍ പറത്തുന്നതിന്റെ ദൃശ്യങ്ങളും മറ്റും കണ്ടാണ് വിമാനം നിര്‍മിക്കുന്നത്. 32 കാരനായ ഫയാസിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി ആളുകളാണ് ഇതിനോടകം തന്നെ രംഗതെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ സൃഷ്ടിയെ കാണുന്നതിനും ഇപ്പോള്‍ വന്‍ തിരക്കാണ്. 

വളരെ ചെറുപ്പത്തില്‍ തന്നെ എയര്‍ഫോഴ്‌സില്‍ ചേരാന്‍ ഫയാസ് ആഗ്രഹിച്ചിരുന്നു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അപ്രതീക്ഷിതമായുള്ള പിതാവിന്റെ മരണം അദ്ദേഹത്തെ പഠനം ഉപേക്ഷിച്ച് ജോലി തേടാന്‍ നിര്‍ബന്ധിതനാക്കി. 

സ്വന്തമായി വിമാനം നിര്‍മിക്കണമെന്ന തന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുന്നത്. എന്നാല്‍ പറത്താനുള്ള ലൈസന്‍സ് കരസ്ഥമാക്കുക എന്ന കടമ്പമാത്രമാണ് ഇനി ഫയാസിന്റെ മുന്നിലുള്ളത്. 

കഴിഞ്ഞ ഫെബ്രുവരി ഫയാസ് തന്റെ ചെറു വിമാനം പറത്തിയിരുന്നു. പ്രദേശത്തെ ചെറു റോഡിലെ ഗതാഗതം സുഹൃത്തുക്കള്‍ ചേര്‍ന്ന് തടഞ്ഞു നിര്‍ത്തിയാണ് പരീക്ഷണ പറക്കല്‍ നടത്തിയത്. ഇത് 120 കിലോമീറ്റര്‍ പെര്‍ അവര്‍ പറന്നതായാണ് ഫയാസ് വകാശപ്പെടുന്നത്.

അതിനുശേഷം പാക്കിസ്ഥാനി ദിനമായ മാര്‍ച്ച് 23ന് നൂറ് കണക്കിന് ആളുകളേയും പോലീസുകാരേയും സാക്ഷിയാക്കി ചെറു വിമാനം പറത്താന്‍ ശ്രമിച്ചെങ്കിലും സുരക്ഷയും, ലൈസന്‍സ് ഇല്ലാത്തതും മുന്‍നിര്‍ത്തി ഫയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. പിഴ അടപ്പിച്ച ശേഷം പോലീസ് ഫയാസിനെ വിട്ടയക്കുകയും ചെയ്തു. നിലവില്‍ ലൈസന്‍സ് കരസ്ഥമാക്കുക എന്ന ആഗ്രഹത്തിന്റെ പണിപ്പുരയിലാണ് ഫയാസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.