ന്യൂദല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യക്കാര്‍ ഓണ്‍ലൈനില്‍ ഏറ്റവും അധികം തെരഞ്ഞ രാഷ്ട്രീയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യാഹൂ ഇന്ത്യയുടെ പോള്‍ സെര്‍ച്ച് ട്രെന്റ്സ് പ്രകാരമാണിത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഈ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാണ് ആളുകള്‍ കൂടുതല്‍ താത്പര്യം കാണിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനാണ് നാലാം സ്ഥാനം. മുന്‍ ക്രിക്കറ്റ് താരവും, രാഷ്ട്രീയ പ്രവര്‍ത്തകനുമായ നവ്ജ്യോത് സിങ് സിദ്ദുവാണ് അഞ്ചാമത്. അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, മുന്‍ കോണ്‍ഗ്രസ് വക്താവും അടുത്തിടെ പാര്‍ട്ടി വിട്ട് ശിവസേനയില്‍ ചേര്‍ന്ന നേതാവുമായ പ്രിയങ്ക ചതുര്‍വേദി, കനയ്യ കുമാര്‍, ഗൗതം ഗംഭീര്‍, ഊര്‍മ്മിള മതോണ്ട്കര്‍ എന്നിവരും പട്ടികയില്‍ ഇടംപിടിച്ചു. 2019ലെ പൊതുതെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയാണ് പട്ടിക ക്രമീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: