മോദിക്ക് തെര. കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

Wednesday 8 May 2019 4:09 am IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നല്‍കിയ രണ്ടു പരാതികളില്‍ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. ഏപ്രില്‍ 23ന് അഹമ്മദാബാദില്‍ വോട്ട് ചെയ്ത ശേഷം മോദി തുറന്ന വാഹനത്തില്‍ സഞ്ചരിച്ചത് റോഡ് ഷോയാണെന്നും ചട്ടലംഘനമാണെന്നും ആരോപിച്ചായിരുന്നു ഒരു പരാതി. പരാതിയും ദൃശ്യങ്ങളും പരിശോധിച്ച കമ്മീഷന്‍ ഇതില്‍ ചട്ടലംഘനമൊന്നുമില്ലെന്ന് വ്യക്തമാക്കി. 

ഏപ്രില്‍ ഒന്‍പതിന് കര്‍ണാടകത്തിലെ ചിത്രദുര്‍ഗയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ മോദി ബലാക്കോട്ടിലെ മിന്നലാക്രമണത്തെപ്പറ്റി പരാമര്‍ശിച്ചിരുന്നു. ഇതിലും ചട്ടലംഘനമൊന്നുമില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. നേരത്തെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ ആറു പരാതികളില്‍ കമ്മീഷന്‍ മോദിയെ കുറ്റവിമുക്തനാക്കിയിരുന്നു. മോദിക്കെതിരെ പ്രതിപക്ഷം എട്ട് പരാതികളാണ് ഇതുവരെ നല്‍കിയത്.

രാഹുലിനെതിരെ നല്‍കിയ നാലു പരാതികളില്‍ മൂന്നെണ്ണത്തില്‍ കമ്മീഷന്‍ രാഹുലിന് ക്ലീന്‍ ചിറ്റ് നല്‍കി. ഒരെണ്ണം പരിഗണനയിലുണ്ട്, വനവാസികളെ വെടിവച്ചുകൊല്ലാന്‍ മോദി സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നെന്ന പ്രസംഗത്തിനെതിരെ നല്‍കിയ പരാതിയാണ് കമ്മീഷന്റെ പരിഗണനയിലുള്ളത്.

ബിജെപിക്കെതിരായ പരാതി തള്ളി

ബലാക്കോട്ട് മിന്നലാക്രമണം ബിജെപിയുടെ ചില പ്രചാരണ ബോര്‍ഡുകളില്‍ പരാമര്‍ശിച്ചുെവന്നു കാട്ടി മുംബൈയിലെ ഒരു സംഘടന നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ബോര്‍ഡുകളിലെ കുറിപ്പുകള്‍ ചട്ട ലംഘനമൊന്നുമല്ല, കമ്മീഷന്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.