ട്രാന്‍സേഷ്യ-എര്‍ബ ഗ്രൂപ്പിന്റെ ഹെമറ്റോളജി ശ്രേണി കേരളത്തില്‍

Wednesday 8 May 2019 4:27 am IST

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇന്‍ വിട്രോ ഡയഗ്നോസ്റ്റിക് (ഐവിഡി) കമ്പനിയായ ട്രാന്‍സേഷ്യ ബയോ മെഡിക്കല്‍സ് അന്താരാഷ്ട്ര നിലവാരമുള്ള ഹെമറ്റോളജി ശ്രേണി കേരള വിപണിയില്‍ അവതരിപ്പിച്ചു. 2019-2020 സാമ്പത്തിക വര്‍ഷം പുതിയ ഹെമറ്റോളജി ശ്രേണി വഴി 300 കോടി രൂപയുടെ വരുമാനമാണ് ഇന്ത്യയില്‍ കമ്പനി ലക്ഷ്യമിടുന്നത്.

ട്രാന്‍സ് ഏഷ്യയുടെ 40-ാം വാര്‍ഷികത്തിന്റെ ഭാഗമായി രക്തപരിശോധനയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ക്ക് 25 ശതമാനം വരെ വിലക്കുറവ് നല്‍കും. ലാബ് ടെക്‌നിഷ്യന്‍മാരെയും, ക്ലിനിക്കല്‍ ജീവനക്കാരെയും, ആരോഗ്യ സ്ഥാപനങ്ങളെയും പൂര്‍ണ ഓട്ടോമേറ്റഡ് ഹെമറ്റോളജി അനലൈസര്‍, റീ ഏജന്റ്‌സ്  ഉപയോഗിച്ച് രക്ത പരിശോധന വഴി കൃത്യമായി രോഗ നിര്‍ണയം നടത്തുന്നതിന് ട്രാന്‍സ് ഏഷ്യ മാര്‍ഗ്ഗനിര്‍ദേശം നല്‍കും. 

രക്തപരിശോധന രംഗത്ത് കേരളത്തില്‍ വന്‍ ചുവടുവയ്പ് നടത്തുന്നതില്‍ സന്തോഷമുണ്ടെന്ന് ട്രാന്‍സ് ഏഷ്യ ബയോ മെഡിക്കല്‍സ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മാല വസീറാനി പറഞ്ഞു. കൊച്ചിയിലാണ് ആദ്യ സംരംഭം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.