തിരുവനന്തപുരം: നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയക്ടറും നിയമപണ്ഡിതനുമായ ഡോ. എന്‍.ആര്. മാധവമേനോന് (84) അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ശാന്തികവാടത്തില്‍. ഭാര്യ: രമാദേവി. മകന്: രമേശ്.
കോല്‍ക്കത്തയിലെ നാഷനല്‍ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷല്‍ സയന്‍സസിന്റെ വൈസ് ചാന്‍സലറായും ഭോപ്പാലിലെ നാഷണല്‍ ജുഡീഷല്‍ അക്കാദമിയുടെ ആദ്യ ഡയറക്ടറായും പ്രവര്‍ത്തിച്ചു. 2003-ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. നിയമവുമായി ബന്ധപ്പെട്ട് ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: