16കാരിയെ പീഡിപ്പിച്ച സിപിഎം കൗണ്‍സിലര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Wednesday 8 May 2019 11:03 am IST

മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വളാഞ്ചേരി നഗരസഭയിലെ സിപിഎം കൗണ്‍സിലറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. പതിനാറുകാരിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയി പലയിടത്തും വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. 

മന്ത്രി കെ. ടി. ജലീലുമായി ഷംസുദ്ദീന് അടുത്ത ബന്ധമുള്ളതായി ചിത്രങ്ങളും മറ്റും പുറത്തുവന്നിരുന്നു. എന്നാല്‍ മന്ത്രി ഇത് നിഷേധിക്കുകയാണ് ചെയ്തത്. ദുബായിയിലും വിവിധ രാജ്യങ്ങളിലും ബിസിനസ് നടത്തുന്ന ഷംസുദ്ദീന്‍ വിദേശരാജ്യങ്ങളില്‍ സഞ്ചാരത്തിലാണ്. അതിനാല്‍  തങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്നുമാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.

കേസില്‍ പ്രാഥമികാന്വേഷണം നടക്കുമ്പോഴും ഷംസുദ്ദീന്‍ വിയറ്റ്‌നാമില്‍ എത്തിയതായി സൂചനകളുണ്ടായിരുന്നു. എന്നാല്‍ പോക്‌സോ കേസില്‍ അന്വേഷണം ആരംഭിച്ചപ്പോഴേയ്ക്കും ഇയാള്‍ മലേഷ്യയിലേയ്ക്ക് കടന്നു. ഒടുവില്‍ ഇന്തോനേഷ്യയിലേയ്ക്കും ഷംസുദ്ദീന്‍ കടന്നതായി സൂചനകള്‍ ലഭിച്ചിരുന്നു.

മണ്ഡലത്തിലെ സജീവ ഇടതുപക്ഷ പ്രവര്‍ത്തകനായ ഷംസുദ്ദീനുവേണ്ടി വളാഞ്ചേരി പോലീസും കേസ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയതായി പരാതിയുണ്ട് .

 

ആ നരാധമന്റെ ഇന്നോവയിലായിരുന്നു കെ.ടി ജലീലിന്റെ വിനോദയാത്രകള്‍!

 
 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.