ന്യൂദല്‍ഹി: ശബരിമല വിഷയത്തില്‍ പാര്‍ലമെന്റില്‍ ശക്തമായി വാദിച്ച മീനാക്ഷി ലേഖിയെ പന്തളം കൊട്ടാരം പ്രതിനിധികള്‍ നേരിട്ടെത്തി ആദരിച്ചു. ന്യൂദല്‍ഹി ആര്.കെ.പുരം തമിഴ് സംഘം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പന്തളം കൊട്ടാരം പ്രസിഡന്റ് ശശി കുമാര വര്‍മ്മ മീനാക്ഷി ലേഖിയെ പൊന്നാട അണിയിച്ചു ആദരിച്ചു.
ചടങ്ങില്‍ മുരളിധര്‍ റാവു, ജയശങ്കര്‍, അഡ്വ.അരുണ്‍ പ്രകാശ്, പി.കെ കൃഷ്ണദാസ്, എല്‍.ഗണേശന് തുടങ്ങിയവര്‍ സംബന്ധിച്ചു. ഇനിയും ശബരിമലയ്ക്ക് വേണ്ടി വാദിക്കുമെന്നും ശബരിമല വിഷയത്തിന് വേണ്ടി നിലകൊളുമെന്നും ഭക്തരുടെ വികാരം മനസ്സിലാക്കുന്നു എന്നും മീനാക്ഷി ലേഖി ചടങ്ങില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: