തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയിരുന്ന യുവതി അറസ്റ്റില്‍. രാജസ്ഥാന് സ്വദേശിനിയാണ് അഞ്ച് കുട്ടികളെ ഉപയേഗിച്ച് ഭിക്ഷാടനം നടത്തിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ഇവരെ പിടികൂടിയത്.
മൂന്ന് കുട്ടികള്‍ തന്റേതാണെന്നും രണ്ട് കുട്ടികള്‍ ബന്ധുവിന്റേതാണെന്നുമാണ് പിടിയിലായ യുവതി പറയുന്നത്. യുവതിയേയും കുട്ടികളേയും ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലേക്കു മാറ്റി.
12 വയസുള്ള കുട്ടിയ്ക്കടക്കം ഇവര്‍ക്കൊപ്പമുള്ള കുട്ടികള്‍ക്കൊന്നും വിദ്യാഭ്യാസം നല്‍കിയിട്ടില്ല. പിടിക്കപ്പെടുമ്ബോള്‍ രണ്ട് കുട്ടികള്‍ ഇവര്‍ക്കൊപ്പവും മൂന്ന് കുട്ടികള്‍ മറ്റൊരിടത്തായും ഭിക്ഷാടനം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: