ന്യൂദല്‍ഹി : കെഎസ്ആര്‍ടിസി താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. എന്നാല്‍ താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള സാവകാശം സുപ്രീംകോടതി ജൂണ്‍ 30 വരെ നീട്ടി.
ഈമാസം 15ന് മുമ്പ് താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇതാണ് സുപ്രീംകോടതി നീട്ടി നല്‍കിയത്. അതേസമയം സ്ഥിരം ജീവനക്കാര്‍ അര്‍ഹതപ്പെട്ട അവധി എടുക്കുമ്പോള്‍ ഉണ്ടാകുന്ന ഒഴിവുകള്‍ ക്രമീകരിക്കുന്നതിനാണ് ഈ സംവിധാനം.
സര്‍വീസുകള്‍ മുടങ്ങാതിരിക്കുന്നതിന് വേണ്ടിയാണ് താത്കാലിക ഡ്രൈവര്‍ മാരെ നിയമിച്ചതെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിക്കുകയും, ഇത് തുടരാന്‍ അനുവദിക്കണമെന്നും അറിയിച്ചെങ്കിലും അത് തള്ളി.
1565 താത്കാലിക ഡ്രൈവര്‍മാരാണ് കെഎസ്ആര്‍ടിസിയില്‍ ഉള്ളത്. കോടതി ഉത്തരവില്‍ ഇത്രയും പേര്‍ക്കാണ് തൊഴില്‍ നഷ്ടമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: