കെഎച്ച്എന്‍എ: സുരേഷ് രാമകൃഷ്ണന്‍ റീജ്യന്‍ വൈസ് പ്രസിഡന്റ്

Wednesday 8 May 2019 4:42 pm IST

ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ടെക്സസ് റീജ്യന്‍ വൈസ് പ്രസിഡന്റ് ആയി സുരേഷ് രാമകൃഷ്ണനെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. 

കട്ടപ്പന സ്വദേശിയായ സുരേഷ്  പതിമൂന്ന് വര്‍ഷമായി അമേരിക്കയിലാണ്. ഫോമ കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍, ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബ് കണ്‍വെന്‍ഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍, ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസ്സോസിയേഷന്‍ സെക്രട്ടറി, ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ അമ്പലം ഭാരവാഹി തുടങ്ങി ഒട്ടനവധി സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. 

നേര്‍ക്കാഴ്ച പത്രത്തിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ആയ സുരേഷ്  പ്രൊഫഷണല്‍ ടെന്നീസ് കോച്ചാണ്. ഭാര്യ ദീപ നായര്‍, മക്കള്‍ വൈഷ്ണവ്, വിഷ്ണു. 

2019 ആഗസറ്റ് 30 മുതല്‍ സെപ്തംബര്‍ 2 വരെ ന്യുജഴ്സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് വിശ്വമലയാളി ഹിന്ദു സംഗമം. സ്വാമി ചിദാനന്ദപുരി, സുപ്രീംകോടതി അഭിഭാഷകന്‍ സായ് ദീപക് തുടങ്ങി ഒട്ടനവധി പേര്‍ അതിഥികളായെത്തുന്ന കണ്‍വെന്‍ഷനില്‍ കലാസാംസ്‌ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച് മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്കും, മുതിര്‍ന്നവര്‍ക്കും, ദമ്പതികള്‍ക്കുമായി ആകര്‍ഷകമായ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിവരങ്ങള്‍ക്ക് http://www.namaha.org

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.