തിരുവനന്തപുരം : യഥാര്‍ത്ഥ വനിതാ ശാക്തീകരണത്തിന് മറ്റൊരു ഉദാഹരണം കൂടി നല്കി ചരിത്രത്തിലാദ്യമായി കരസേനയില്‍ വനിതകളെ എടുക്കുന്നു. വനിതാ മിലിട്ടറി പോലീസില്‍ സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലേക്ക് 100 പേരെയാണ് ആദ്യം എടുക്കുക. കുറ്റകൃത്യങ്ങളും ആരോപണങ്ങളും അന്വേഷിക്കുക, വനിതകളെ പരിശോധിക്കുക, പട്രോളിങ്, സൈനിക വാഹനങ്ങള്‍ക്ക് അകമ്പടി നല്‍കുക എന്നിവയാണ് ജോലി.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടങ്ങി. ജൂണ്‍ 08 വരെ അപേക്ഷിക്കാം. അഡ്മിറ്റ് കാര്‍ഡ് രജിസ്ട്രേഡ് ഇ-മെയില്‍ ഐ.ഡി-യില്‍ അയച്ചു കൊടുക്കും. അംബാല, ലക്നൗ്, ജബല്‍പൂര്‍, ബംഗളൂര്, ഷില്ലോംഗ് എന്നിവിടങ്ങിളില്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടക്കും. പ്രായം 17 – 21, സേനാംഗങ്ങളുടെ വിധവകള്‍ക്ക് 30 വയസ്സ് വരെ. ഉയരം – 142 സെ.മീ. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സില്‍ ഓരോ വിഷയത്തിലും 33% മാര്‍ക്കും, മൊത്തത്തില്‍ 45% മാര്‍ക്കും.
ശാരീരിക/കായികക്ഷമതയും വൈദ്യപരിശോധനയും വിജയിച്ചവരെ എഴുത്തപരീക്ഷക്ക് വിധേയരാക്കും. അഡ്മിറ്റ് കാര്‍ഡ്, ഫോട്ടോഗ്രാഫ്, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്, മതം/ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, അവിവാഹിത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല് രേഖകളും, രണ്ട് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഉദ്യോഗാര്‍ത്ഥികള്‍ റാലി സ്ഥലത്ത് ഹാജരാക്കേണ്ടതാണ്.
വിശദവിവരങ്ങള്‍ക്ക് www.joinindianarmy.nic.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: