റിമി ടോമി വിവാഹ മോചനം നേടി

Wednesday 8 May 2019 5:31 pm IST

കൊച്ചി : ഗായികയും നടിയുമായ റിമി ടോമി വിവാഹ മോചനം നേടി. റിമിയും ഭര്‍ത്താവും പരസ്പര സമ്മത പ്രകാരം സമര്‍പ്പിച്ച സംയുക്ത വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബകോടതി അംഗീകരിക്കുകയായിരുന്നു. 

കഴിഞ്ഞമാസം 16 നാണ് ഒന്നിച്ചുള്ള ജീവിതം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി റിമിയും ഭര്‍ത്താവ് റോയ്സും സംയുക്ത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. 

2008 ലാണ് റിമിയും റോയ്സ് കിഴക്കൂടനുമൊത്തുള്ള വിവാഹം നടന്നത്. 2008 ഏപ്രില്‍ 27 ന് തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.