ഏഴുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

Wednesday 8 May 2019 7:11 pm IST

ബെംഗളൂരു: ബന്ധുവീട്ടില്‍ ഉറങ്ങിക്കിടന്ന ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഹാവേരി ജില്ലയില്‍ ശിഗാന്‍വി താലൂക്കില്‍ കര്‍സപുര വില്ലേജിലാണ് നാടിനെ നടുക്കിയ സംഭവം. പ്രതി ഹുബ്ബള്ളി കുരുഡകേരി സ്വദേശി ഷെട്ടപ്പ ബസപ്പ വഡാരയെ പോലീസ് അറസ്റ്റു ചെയ്തു. 

തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. കുട്ടിയെ ബന്ധുവീട്ടിലാക്കിയ ശേഷം മാതാപിതാക്കള്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഇവിടെ ഉറങ്ങികിടന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാതായതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ പ്രദേശത്തെ ശൗചാലയത്തിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തി. പ്രാഥമിക അന്വേഷണത്തില്‍ തന്നെ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ചൊവ്വാഴ്ച വൈകിട്ടോടെ ഷട്ടപ്പയെ അറസ്റ്റു ചെയ്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.