മേക്ക് ഇന്‍ ഇന്ത്യയില്‍ വിവോ വൈ 17

Thursday 9 May 2019 3:37 am IST

ന്യൂദല്‍ഹി: സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ വൈ ശ്രേണിയിലെ വൈ 17 പുറത്തിറക്കി. 5000 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ റിയര്‍ ക്യാമറ, 20 എംപി മുന്‍ ക്യാമറ, 16.16 സെന്റിമീറ്റര്‍ ഫുള്‍വ്യൂ ഡിസ്‌പ്ലേ തുടങ്ങിയവയാണ് സവിഷേതകള്‍. വില 17,990 രൂപ. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്റില്‍  നിര്‍മിച്ച വിവോ വൈ 17, മിനറല്‍ ബ്ലൂ, മിസ്റ്റിക് പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ ലഭ്യമാകും.

ഇരുപത്തിനാല് മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന 5000 എംഎഎച്ച് ബാറ്ററി, ഡ്യൂവല്‍ എഞ്ചിന്‍ ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജി, ചാര്‍ജ് പ്രൊട്ടക്ഷന്‍ സാങ്കേതികവിദ്യ എന്നിവ വൈ 17നെ ഈ ശ്രേണിയിലെ വേറിട്ടതാക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.