പോലീസിലെ പോസ്റ്റല്‍ ബാലറ്റ് അട്ടിമറി; വിശദമായ അന്വേഷണത്തിന് ഉത്തരവ്

Wednesday 8 May 2019 10:06 pm IST
പോലീസ് അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ അടക്കം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പോസ്റ്റല്‍ ബാലറ്റ് നല്‍കാന്‍ വാട്‌സ്ആപ്പിലൂടെ ആവശ്യപ്പെട്ട പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുള്ള വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 136 ഡി, എഫ്, ജി എന്നിവയും കേരള ഗവണ്‍മെന്റ് സര്‍വന്റ്സ് കോണ്ടക്ട് റൂള്‍സ് പ്രകാരവും നടപടിയെടുക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയില്‍ പോലീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ പോസ്റ്റല്‍ ബാലറ്റ് അട്ടിമറിച്ചെന്ന് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് ടിക്കാറാം മീണ അംഗീകരിച്ചു. പോലീസ് അസോസിയേഷന്റെ ഇടപെടല്‍ എത്രത്തോളമുണ്ടായിട്ടുണ്ടെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് മേയ് 15നകം നല്‍കണമെന്നും ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. പോലീസ് അസോസിയേഷനും സര്‍വ്വീസ് യൂണിയനുകളും പോസ്റ്റല്‍ബാലറ്റ് പിടിച്ചെടുക്കുന്ന വാര്‍ത്ത ജന്മഭൂമിയാണ് പുറത്തു കൊണ്ടുവന്നത്.  

പോലീസ് അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ അടക്കം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പോസ്റ്റല്‍ ബാലറ്റ് നല്‍കാന്‍ വാട്‌സ്ആപ്പിലൂടെ ആവശ്യപ്പെട്ട പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുള്ള വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 136 ഡി, എഫ്, ജി എന്നിവയും കേരള ഗവണ്‍മെന്റ് സര്‍വന്റ്സ് കോണ്ടക്ട് റൂള്‍സ് പ്രകാരവും നടപടിയെടുക്കും. പോസ്റ്റല്‍ ബാലറ്റ് ബണ്ടിലായി ഓരേവിലാസത്തില്‍ അയച്ചതുമായി ബന്ധപ്പെട്ട് അരുണ്‍ മോഹന്‍, രതീഷ്, രാജേഷ്‌കുമാര്‍, മണിക്കുട്ടന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തണം.

 ചൊവ്വാഴ്ച വൈകിട്ടാണ്  ഇന്റലിജന്‍സ് മേധാവി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയത്. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.