മാല്‍മോ: ഇന്ത്യയുടെ യുവ ഗ്രാന്‍ഡ് മാസ്റ്റര്‍ നിഹാല്‍ സരിന് ടീ പി സീഗ്മാന്‍ ആന്‍ഡ് കോ ചെസ് ടൂര്‍ണമെന്റില്‍ കിരീട പ്രതീക്ഷ കാത്തു. അഞ്ചാം റൗണ്ടില്‍ ഇറാന്റെ
ലോക ജൂനിയര്‍ ചാമ്പ്യന്‍ പര്ഹാമിനെ തോല്‍പ്പിച്ച നിഹാല്‍ സരിന് മറ്റ് രണ്ട് കളിക്കാര്‍ക്കൊപ്പം മൂന്നാം സ്ഥാനത്തെത്തി.
രണ്ട് റൗണ്ട് മത്സരങ്ങള്‍ ശേഷിക്കെ നിഹാല്‍ സരിന് രണ്ടര പോയിന്റായി. ജര്‍മനിയുടെ ലിവിയു ഡയറ്റര്‍ നിസിപീനു, സ്വീഡന്റെ നില്‍സ് ഗ്രാന്ഡിലിയസ് എന്നവര്‍ക്കും രണ്ട് പോയിന്റ് വീതമുണ്ട്.
ഇന്ത്യയുടെ ഒന്നാം സീഡായ പി. ഹരികൃഷ്ണ, ഇംഗ്ലണ്ടിന്റെ ഗാവയ്ന് ജോണ്‍സ് എന്നിവര്‍ മൂന്നരപോയിന്റ് വീതം നേടി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഹരികൃഷ്ണ അഞ്ചാം റൗണ്ടില്‍ സാറിക്കിനെ സമനിലയില്‍ തളച്ചു. ജോണ്‍സും നിസിപീനുവും തമ്മിലുള്ള മത്സരവും സമനിലയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: