കൊട്ടാരക്കര: എ ടി എം കാര്‍ഡ് നമ്പരോ, അക്കൗണ്ട് വിവരങ്ങളോ ,ഒടി പി വിവരങ്ങളോ കൈമാറാതെ ഹൈടെക് രീതിയില്‍ വിവിധ എസ് ബി ഐ അക്കൗണ്ടുകളില്‍ നിന്നും പണം നഷ്ടപ്പെടുന്നതായി പരാതി വരുന്നതായി ജില്ലാ പോലീസ് മേധാവി പത്രക്കുറിപ്പില്‍ അറിയിച്ചു.കൊട്ടാരക്കര പത്തനാപുരം പുനലൂര്‍ പൂയപ്പള്ളി ഓയൂര്‍ ശാസ്താംകോട്ട തെന്മല എന്നിവിടങ്ങളിന്‍ നിന്നും നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്.ഇടപാടുകാരുടെ സമ്മതം ഇല്ലാതെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമാണ് പണം പിന്‍വലിച്ചിരിക്കുന്നത്.
5103, 5596 എന്നീ സീരിയസുകളില്‍ പെട്ട എ ടി എം കാര്‍ഡുകളില്‍ നിന്നാണ് വ്യാപകമായ രീതിയില്‍ തട്ടിപ്പ് നടന്നു വരുന്നത്.ബീഹാര്‍ വെസ്റ്റ് ബംഗാള്‍ ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് പണം പിന്‍വലിച്ചിരിക്കുന്നത്.ഇങ്ങനെ ഇടപാടുകാരുടെ സമ്മതം ഇല്ലാതെ പണം നഷ്ടപ്പെട്ടതെങ്കില്‍ അതാത് ബ്രാഞ്ചില്‍ ബന്ധപ്പെടണം.
5103- 5596 എന്നീ സീരിയസുകളില്‍ ആരംഭിക്കുന്ന എ. ടി എം കാര്‍ഡുകളുടെ രഹസ്യ പിന് നമ്പര്‍ അടിയന്തിരമായി മായി മാറ്റി പുതിയത് എടുക്കുന്നത് ഉചിതമായിരിക്കും. എ ടി എം കാര്‍ഡ് വഴിയുടെ എല്ലാ ഇടപാടുകളും വളരെ ശ്രദ്ധയോടും രഹസ്യ സ്വഭാവത്തോടെയും കൈകാര്യം ചെയ്യണമെന്ന് കെല്ലം റൂറല്‍ ജി കൊല്ലം പൊലീസ് മേധാവി കെ. ജി സെമണ്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: