കുന്നത്തൂര്‍: നിയന്ത്രണംവിട്ട കാര്‍ വീടിന്റെ മതില് ഇടിച്ചു തകര്‍ത്തു. ഇന്നലെ രാവിലെ കടപുഴ പൗണ്ട് മുക്കിലാണ് അപകടം. കുഴിയിലയ്യത്ത് ജോര്‍ജ്ജിന്റെ വീട്ട് മുറ്റത്തെ മതിലാണ് തകര്‍ന്നത്. കടപുഴ ഭാഗത്ത് നിന്ന് വന്ന കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയിലാണ് മതിലില്‍ ഇടിച്ചത്. മതില് പൂര്‍ണ്ണമായും തകര്‍ന്നങ്കിലും കാറിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റില്ല. കൊല്ലം-തേനീ ദേശീയ പാതയില്‍ ഉള്‍പ്പെട്ട ഈ സ്ഥലം സ്ഥിരം അപകട മേഖലയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: