മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ഗാനവുമായി വിദ്യാര്‍ഥികള്‍

Thursday 9 May 2019 9:59 am IST

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ഗാനവുമായി ബാന്‍ഡില്‍ ഒന്നാമതെത്തി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തലസ്ഥാനത്തിന് അഭിമാനമായി. 31 -ാമത് ആള്‍ കേരള ഇന്റര്‍ മെഡിക്കോസ് കലാമേളയിലാണ് തിരുവനന്തപുരം എസ്‌യുറ്റി മെഡിക്കല്‍ കോളേജിലെ ബാന്‍ഡ് സംഘമായ എക്‌സിപ്‌സ് വിജയം നേടിയത്.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ പങ്കെടുത്ത മത്സരത്തില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തകരായ മത്സ്യത്തൊഴിലാളികളെ ആദരിച്ച് അവതരിപ്പിച്ച 'കടലിന്റെ മക്കളെ' എന്ന ഗാനമാണ് സംഘം ആലപിച്ചത്.  അവര്‍ തന്നെ എഴുതി സംഗീതവും  നല്‍കിയായിരുന്നു ഗാനം അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമായി. ദുര്‍ഗ അജിത്, ആനന്ദ് അഖില്‍, ഹരിഗോവിന്ദ്, സായ് ബാലഗോപാല്‍ , ആദര്‍ശ്, ജിഷ, പ്രജുവാള്‍, കൃഷ്ണകുമാര്‍ എന്നിവരാണ് വിജയ ടീമിലെ താരങ്ങള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.