കാബൂളിലെ അമേരിക്കന്‍ സംഘടന ഓഫീസിനു നേരെ ഭീകരാക്രമണം : 5 മരണം

Thursday 9 May 2019 10:20 am IST

കാബൂള്‍ : അമേരിക്കന്‍ സന്നദ്ധ സംഘടനയായ കൗണ്ടര്‍പാര്‍ട് ഇന്റര്‍നാഷണലിന്റെ കാബൂളിലെ ആസ്ഥാനത്ത് ഭീകരരുടെ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്ക്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി താലിബാന്‍ വ ക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു. 

അഞ്ച് ഭീകരരും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഭീകരാക്രമണത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് 200ല്‍ ഏറെ ജീവനക്കാരെ ഒഴിപ്പിച്ചു. അതേസമയം അമേരിക്കന്‍ സംഘടനുടെ കെട്ടിടത്തിന് സമീപത്തു നിന്നും സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഒരു വാഹനം കണ്ടെത്തി. അത് നിര്‍വീര്യമാക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.