കൊല്ലം :സംഘ ശാഖക്ക്നേരെഡിവൈഎഫ്ഐ – എന്‍ഡിഎഫ് ക്രിമിനല്‍ സംഘത്തിന്റെ അക്രമണം. മുളങ്കാടകത്ത് ക്ഷേത്ര കാമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ശാഖക്ക് നേരെയാണ് അക്രമണം നടത്തിയത് .
ബാലസ്വയം സേവകര്‍ മാത്രമുള്ള ശാഖയില്‍ നിരവധി ക്രിമിനല്‍ കേസില്‍ പ്രതികളായിട്ടുള്ള ഇരുപതോളം വരുന്ന എന്‍ഡിഎഫ് – ഡിവൈഎഫ്ഐ സംഘം ധ്വജസ്തംഭം എടുത്തെറിഞ്ഞു പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ബാല സ്വയം സേവകര്‍ക്ക് നേരെ അസഭ്യവര്‍ഷത്തോടെ വധഭീക്ഷണി മുഴക്കുകയുമായിരുന്നു.
യാതൊരു പ്രകോപനവും കൂടാതെയായിരുന്നു അക്രമണം. ക്ഷേത്രത്തിലെ കമ്മിറ്റിക്കോ, നാട്ടുകാര്‍ക്കേ യാതൊരു പരാതിയുമില്ലാത്ത സ്ഥലത്ത് ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് ക്രിമിനല്‍ സംഘത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
ഷെമീർ, ഷിബിന്‍, കുട്ടന്, അനന്തു, ഉണ്ണി, മനുരാജ്, ഉണ്ണി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമണം നടത്തിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് കൊല്ലം വെസ്റ്റ് പോലീസ് സ്ഥലത്ത് എത്തി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: