വിവാഹത്തിനെത്തിയ സുഹൃത്ത് ഭക്ഷണവുമായി കടന്നു

Thursday 9 May 2019 11:47 am IST

പെന്‍സില്‍വാനിയ : വിവാഹം പോലെ തന്നെ അതിഥികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിലും ഏറെ പ്രധാന്യവും, ശ്രദ്ധയും നല്‍കുന്നുണ്ട്. ഇതില്‍ എത്തുന്ന അതിഥികളോ, ഭക്ഷണത്തിന് രുചി കൂടുതല്‍ ആണെങ്കില്‍ ഇതില്‍ പലരും ഒന്നില്‍ കൂടുതല്‍ തവണ കഴിക്കാറുമുണ്ട്. 

എന്നാല്‍ വിവാഹത്തിനെത്തിയ വധുവിന്റെ സുഹൃത്ത് ഉണ്ടായിരുന്ന ഭക്ഷണം സ്വന്തം വീട്ടിലേക്ക് പായ്ക്ക് ചെയ്ത് കൊണ്ടുപോയാലോ? ഇത്തരത്തില്‍ അതിഥികള്‍ക്കിടയില്‍ നാണംകെടേണ്ടി വന്നതിന്റെ അനുഭവം വധു തന്നെ സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവെയ്ക്കുകയായിരുന്നു. 

എന്നാല്‍ പെന്‍സില്‍വാനിയ സ്വദേശിയായ വധു പേരും തന്റെ മറ്റ് വിവരങ്ങളുമൊന്നും വെളിപ്പെടുത്തിയിട്ടില്ല. അടുത്ത ബന്ധുക്കളെ മാത്രം ഉള്‍പ്പെടുത്തി വെറും 25 പേര്‍ മാത്രമാണ് പെണ്‍കുട്ടിയുടെ വിവാഹത്തിനായി ക്ഷണിച്ചത്. ഇവര്‍ക്കുള്ള ബുഫേ ഭക്ഷണവും കരുതി. എന്നാല്‍ വിവാഹത്തലേന്ന് വധുവിന്റെ ഒരു സുഹൃത്ത് വിളിച്ച് തന്റെ മകളും ഭര്‍ത്താവും കൂടി വിവാഹത്തില്‍ പങ്കുകൊള്ളും എന്ന് അറിയിക്കുകയായിരുന്നു.

വിവാഹത്തിന് സുഹൃത്ത് എത്തിയപ്പോള്‍ അവരുടെ ഭര്‍ത്താവ് ഉണ്ടായിരുന്നില്ല. പകരം 10 കണ്ടെയ്‌നര്‍ കൂടെ കരുതി, അതില്‍ ഭക്ഷണവും നിറച്ച് ബിയര്‍ കുപ്പികളുമെടുത്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. മടങ്ങുമ്പോള്‍ വധുവിന് സമ്മാനമായി 5 ഡോളറും(350 രൂപ) നല്‍കി. 

വിവാഹാഘോഷങ്ങള്‍ക്കിടയില്‍ സുഹൃത്ത് ചെയ്യുന്നത് ആരും കാര്യമാക്കിയില്ല. ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സുഹൃത്ത് നല്‍കിയ എട്ടിന്റെ പണി അറിഞ്ഞത്. ഇപ്പോ സുഹൃത്ത് നല്‍കിയത് സമ്മാനമായിരുന്നോ അതോ എടുത്തുകൊണ്ടുപോയ ഭക്ഷണത്തിന്റെ ബില്ലാണോ എന്ന സംശയത്തിലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.