തൃശൂർ പൂരം: 14 ആനകൾക്ക് കളക്ടറുടെ വിലക്ക്

Thursday 9 May 2019 12:04 pm IST

തൃശൂര്‍ : തൃശൂര്‍ പൂരത്തിന് ആനകളെ എഴുന്നെള്ളിപ്പിക്കുന്ന വിഷയത്തില്‍ കര്‍ശന നിലപാടുമായി ജില്ലാ കളക്ടര്‍ ടി.വി അനുപമ. ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകളേ പൂരത്തിന് പങ്കെടുപ്പിക്കാന്‍ പാടില്ല. ഇത്തരം ആനകള്‍ പൂരദിവസം നഗരത്തില്‍ കാണാനും പാടില്ലെന്നും അവർ അറിയിച്ചു.

മെയ് 12 മുതല്‍ 14 ആനകള്‍ക്ക് വിലക്ക് ഏർപ്പെടുത്തി. ശനിയാഴ്ച മുതൽ തൃശുർപൂരം അടക്കമുള്ള ഉത്സവാഘോഷങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ നൽകില്ലെന്ന് കേരള എലിഫെന്റ് ഓണേഴ്സ് ഫെഡറേഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊമ്പൻ തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കുന്നത് വിലക്കിയതിൽ പ്രതിഷേധിച്ചാണ് ഈ നടപടി. ക്ഷേത്രോത്സവങ്ങൾ തകർക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കിയതിൽ വൻ ഗൂഢാലോചന ഉണ്ടെന്നും ഫെഡറേഷൻ വ്യക്തമാക്കിയിരുന്നു. 

അതേസമയം പൂരത്തിന് തെക്കേ ഗോപുരനട തുറക്കൽ ചടങ്ങിന് തെച്ചിക്കോട്ട് രാമചന്ദ്രന് അനുവാദം തേടിയുള്ള ഹർജി ഹൈക്കോടതി നാളെ പരിഗണിക്കുന്നുണ്ട്. ഇതിനിടെയാണ് കളക്ടറുടെ നിരോധന ഉത്തരവ് വന്നിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.