സമുദ്രത്തില്‍ വീണ ഫോണ്‍ തിമിംഗലം തിരികെ നല്‍കുന്ന വീഡിയോ വൈറലാകുന്നു

Thursday 9 May 2019 12:11 pm IST

ഹാംമെര്‍ഫെസ്റ്റ് തുറമുഖത്ത് വെള്ളത്തില്‍ വീണ സ്ത്രീയുടെ ഫോണ്‍ ബെലുവാ തിമിംഗലം തിരികെ എത്തിച്ചു കൊടക്കുന്ന വീഡിയോ വൈറലാകുന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവം യുവതിയുടെ സുഹൃത്ത് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇസ ഓപല്‍ഹല്‍ എന്ന യുവതിയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടില്‍ സഞ്ചരിക്കുമ്പോള്‍ കടലില്‍ വീണത്. വീണ ഉടന്‍ തന്നെ ഇവരുടെ ഫോണും തെറിച്ച് കടലില്‍ വീഴുകയായിരുന്നു. എന്നാല്‍ ഫോണ്‍ കടലില്‍ മുങ്ങിതാഴുന്ന ഉടനെ തന്നെ തിമിംഗലം ഫോണ്‍ കടിച്ച് പിടിക്കുകയും  അത് ഉപരിതലത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നു.

എന്നാല്‍ തിമിംഗലം ഇവിടെ എങ്ങനെ എത്തി എന്നതിനെ കുറിച്ച് യാതൊരു വിവരവും ഇല്ല. റഷ്യല്‍ സൈനികര്‍ ഉപയോഗിക്കുന്ന ബെലുവാ തിമിംഗലമാണോ എന്ന ഊഹപോഹങ്ങള്‍ മുറുകയാണ്. യുദ്ധമുന്നണിയില്‍ തിമിംഗലം ഉള്‍പ്പെടെയുള്ള ജീവികളെ ഉപയോഗിക്കുന്നതായി റഷ്യ നേരത്തെ സമ്മതിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.