ബിജു മേനോനും മഞ്ജു വാര്യരും ഒന്നിക്കുന്നു, സംവിധാനം മധുവാര്യര്‍

Thursday 9 May 2019 12:51 pm IST

നടനും പ്രശസ്ത നടി മഞ്ജുവാര്യരുടെ സഹോദരനുമായ മധു വാര്യര്‍ സംവിധാന രംഗത്തേക്ക്. മോഹന്‍ ദാസ് ദാമോദരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബിജു മേനോനും, മഞ്ജു വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഇരുപത് വര്‍ഷത്തെ ഇടവേളക്കു ശേഷം ബിജു മേനോനും മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്,കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്,ഈ പുഴയും കടന്ന്,കണ്ണെഴുതി പൊട്ടുംതൊട്ട് , ഇന്നലകളില്ലാതെ , പ്രണയവര്‍ണ്ണങ്ങള്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചതും  ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളാണ്.

പ്രമോദ് മോഹന്റേതാണ് തിരക്കഥ. പി.സുകുമാറാണ് ഛായാഗ്രഹണം.സംഗീതം ബിജി ബാല്‍.നിര്‍മ്മാണ നിര്‍വ്വഹണം റോഷന്‍ ചിറ്റൂര്‍.സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും.

ക്യാമ്പസ് എന്ന ചിത്രത്തിലൂടെയാണ് മധു അഭിനയ രംഗത്തേക്ക് കടക്കുന്നത്. മായാമോഹിനി, സ്വലേ എന്നീ സിനിമചകളുടെ സഹനിര്‍മ്മാതാവ് കൂടിയാണ് മധു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.