പിറവം: അകക്കണ്ണിന്റെ വെളിച്ചെത്തില്‍ പളസ്ടു പരീക്ഷയില്‍ ജിക്സണ്‍ ജോണ്‍ ഒന്നാമനായി. പിറവം എം.കെ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹ്യൂമാനിറ്റാക്സ് വിദ്യാര്‍ത്ഥിയാണ് ജിക്സണ്‍. പരീക്ഷഫലം അറിഞ്ഞയുടനെ ജിക്സണും അച്ഛന് ജോണും, അമ്മയും സഹോദരിമാരും നേരെ വിദ്യാലയത്തിലേക്കാണ് ചെന്നത്.
പ്രിന്‍സിപ്പല്‍ ഓനാന്‍കുഞ്ഞ് മധുരം നല്കി ജിക്സണെയും കുടുംബത്തെയും സ്വീകരിച്ചു. പത്താം ക്ലാസിലും എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ ജിക്സന്, സിവില്‍ സര്‍വ്വീസ് എഴുതണമെന്നാണ് മോഹം. ജിക്സണ്‍ പഠിത്തത്തില്‍ മാത്രമല്ല ഒന്നാമന് സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ പ്രസംഗത്തിലും, കഥാകഥനത്തിലും ഒന്നാമനായിട്ടുണ്ട്.
അമ്മ ഗ്രസിയും സഹോദരി ജീവയുമാണ് പഠിത്തത്തില്‍ കൂടുതല്‍ സഹായിച്ചിരുന്നതെന്ന് ജിക്സണ്‍ പറഞ്ഞു. 1200 ല്‍ 1119 മാര്‍ക്കാണ് ജിക്സണ്‍ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: