കറിയില്ലാതെ എന്ത് ?

Thursday 9 May 2019 5:44 pm IST

ഇന്ത്യക്കാര്‍ക്ക് ഭക്ഷണത്തോടൊപ്പമുള്ള കറി ഒഴിച്ചുകൂടാനാവാത്തതാണ്്. ചോറ്, ചപ്പാത്തി, ബ്രഡ് എന്നിവ കറിക്കൊപ്പം കൂട്ടിയാണ് നമ്മള്‍ കഴിക്കുന്നത്. എന്നാല്‍ മറ്റു രാജ്യക്കാര്‍ക്ക് മസാലയും എരിവും പുളിയും എല്ലാം ചേര്‍ന്ന കറികള്‍ പലപ്പോഴും അത്ഭുതമോ കൗതുകമോ ആണ്. 

മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ജീരകം, കറുകപ്പട്ട തുടങ്ങി ഗരംമസാല എന്ന പേരില്‍ അറിയപ്പെടുന്ന ഇവ നമുക്ക് ഒഴിച്ചു കൂടാനാവാത്തതാണ്. ഇത് പോലെ തന്നൊണ് ഇഞ്ചിയും വെളുത്തുള്ളിയും. മിക്കവാറും ഇന്ത്യന്‍ വിഭവങ്ങളില്‍ ഇഞ്ചി വെളുത്തുള്ള മിശ്രിതം നമ്മള്‍ ചേര്‍ക്കാറുണ്ട്. 

ഒരോ വിഭവത്തിന്റേയും ആവശ്യങ്ങള്‍ക്ക് അനുസരിച്ച് അതിന്റെ രൂപത്തിലും ഭാവത്തിലും നമ്മള്‍ മാറ്റം വരുത്തുന്നുണ്ട്. ഇതില്‍ തന്നെ ചിലത് നല്ല കൊഴുപ്പുള്ള ഗ്രേവിയായും, കൊഴുപ്പില്ലാതേയും ഉണ്ടാക്കും. അതുപോലെ തന്നെ കറിയുടെ നിറത്തിലുമുണ്ട് കാര്യം. ഇവ ഉണ്ടാക്കുമ്പോള്‍ ഉപ്പ്, മുളക്, പുളി എന്നിവ നാവില്‍ വെച്ച് രുചിച്ച് നോക്കുന്നതിനൊപ്പം നിറവും ഒന്ന് വിലയിരുത്തും. നിറം കുറവുള്ള കറികളോട് ചിലര്‍ക്ക് പൊതുവേ താത്പ്പര്യക്കുറവാണ്. 

പഞ്ചാബി ഛോലെ ഇതിന് ഒരു ഉദാഹരണമാണ്. നല്ല ചുവപ്പും കാപ്പിയും അല്ലാത്ത കടുത്ത കളറിലുള്ള ഗ്രേവിയാണ് ഛോലെയ്ക്കുള്ളത്. നന്നായി വെന്തതും മസാലകളും എല്ലാം ചേര്‍ത്ത് പാകം ചെയ്ത ഛോലെയ്ക്ക് എപ്പോഴും കടുംകളറാണ്. മാസംസാഹാരങ്ങള്‍ നമ്മള്‍ പാകം ചെയ്യുമ്പോഴും ഇവയെല്ലാം ശ്രദ്ധിക്കാറുണ്ട്. 

കറിയില്‍ നിറം കൂട്ടാനും ചില പൊടിക്കൈകളുണ്ട്

കുറച്ച് വെള്ളത്തിലേക്ക് തേയിലപ്പൊടി ഇട്ട് കറുത്ത നിറം ആകുന്നത് വരെ തിളപ്പിക്കുക. ഇത് കറിയില്‍ ചേര്‍ത്താന്‍ നല്ല കടും നിറത്തില്‍ കിട്ടും. 

തിളപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അതില്‍ ഒരു ടീ ബാഗ് വെച്ചാലും മതിയാകും. അവശ്യത്തിന് നിറമാകുമ്പോള്‍ ഇത് കളയാം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.