തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ ബാലറ്റ് അട്ടിമറിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഡിജിപി ലോകനാഥ് ബെഹ്റ ക്രൈം ബ്രാഞ്ച് മേധാവിക്കു നിര്‍ദ്ദേശം നല്കി. എഫ്ഐആര്‍ ലഭ്യമാക്കിയശേഷം പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കൈക്കൊള്ളും. വിവാദവുമായി ബന്ധപ്പെട്ട പൊതുവായ കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകമായി ക്രൈം ബ്രാഞ്ച് അന്വേഷണത്തിനും ഡിജിപി ഉത്തരവിട്ടു.
ഇന്റലിജന്‍സ് വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ട് ശുപാര്‍ശ സഹിതം ബെഹ്റ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് അംഗീകരിച്ച പശ്ചാത്തലത്തിലാണു അന്വേഷണ തീരുമാനം.
പ്രഥമദൃഷ്ട്യാ കുറ്റം കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നതിനാലാണ് വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ടിക്കാറാം മീണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: