കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് വേണ്ടിയുള്ള 2019ലെ ഓണ്‍ലൈന്‍ പ്രവേശന പരീക്ഷാ (ക്യാറ്റ്) ഫലം പ്രഖ്യാപിച്ചു. കുസാറ്റിന്റെ വിവിധ വകുപ്പുകള്‍ നടത്തുന്ന ബിടെക്, ഇന്റഗ്രേറ്റഡ് എംഎസ്സി, ബിടെക് (ലാറ്ററല്‍ എന്‍ട്രി), എംഎ, എംഎസ്സി, ബിവോക്, എംവോക് പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിച്ചത്.
ബിടെക് പ്രവേശനപരീക്ഷയില്‍ പൊതുവിഭാഗത്തില്‍ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി അമീര്‍ അഹമ്മദ് ഇംതിയാസ് ഒന്നാം റാങ്ക് നേടി. കിളിമാനൂര്‍ സുഫാനാ മന്‍സിലില്‍ അനീസ് ഇംതിയാസിന്റെയും സുമി ഇംതിയാസിന്റെയും മകനാണ് അമീര്‍ അഹമ്മദ്. കോഴിക്കോട് കോടഞ്ചേരി സ്വദേശി സാം മാത്യു ബെറ്റ്സനിനാണ് രണ്ടാം റാങ്ക്. കോഴിക്കോട് മലാപ്പറമ്പ് ശ്രീകൃഷ്ണയില്‍ ഗൗതം. എസ് മൂന്നാം റാങ്കും തിരുവനന്തപുരം ശ്രീകണേ്ഠശ്വരം വെസ്റ്റില്‍ ശിവനഗര്‍ സായ്റാമില് സായ് എസ്. കല്യാണ്‍ നാലാം റാങ്കും നേടി.
പട്ടികജാതി വിഭാഗത്തില്‍ തൃശൂര്‍ കോട്ടേപ്പാടം വലിയേടത്തുകാരന് ദേവികൃപയില്‍ വി.വി. ശശീന്ദ്രന്റെയും എന്‍.ടി. ശോഭയുടെയും മകന് വിഷ്്ണു വി. ശശീന്ദ്രനും പട്ടികവര്‍ഗ വിഭാഗത്തില്‍ എറണാകുളം കാക്കനാട് അത്താണി നന്ദനത്തില്‍ സി.പി. ബിജുമോന്റെയും പി.കെ. നിര്‍മലയുടെയും മകന് നന്ദു. ബിയും ഒന്നാം റാങ്ക് നേടി.
കുസാറ്റ് മെയിന്‍ കാമ്പസില്‍ ബിടെക് 11 ബ്രാഞ്ചുകള്ക്കുമായി 726 സീറ്റും കുട്ടനാട് കാമ്പസില്‍ അഞ്ച് ബ്രാഞ്ചുകള്‍ക്കായി 270 സീറ്റുമാണുള്ളത്. പിജി ഓപ്ഷന് രജിസ്ട്രേഷന് 10നും ബിടെക്കിനുള്ള ഓപ്ഷന് രജിസ്ട്രേഷന് 15നും ആരംഭിക്കും. ജൂലൈ ഒന്നോടു കൂടി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ച്് ക്ലാസ് തുടങ്ങും.
പരീക്ഷാ ഫലവും പ്രവേശന നടപടികളുടെ സമയക്രമപ്പട്ടികയും admissions.cusat.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണെന്ന് വിസി ഡോ.കെ.എന്‍. മധുസൂദനന്, പ്രോ-വിസി ഡോ.പി.ജി. ശങ്കരന്, സിന്‍ഡിക്കേറ്റംഗം ഡോ.എസ്.എം. സുനോജ്, രജിസ്ട്രാര്‍ ഡോ.കെ. അജിത, ഐആര്‍എഎ ഡയറക്ടര്‍ ഡോ. പി.പി. വിനോദ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: