കൊല്‍ക്കത്ത: അച്ഛന്റെ മേലദ്യോഗസ്ഥ! റിച്ച സിങ് എന്ന പന്ത്രണ്ടാം ക്ലാസുകാരിക്ക് നാലാം റാങ്ക് നേട്ടത്തിന് കൊല്‍ക്കത്ത പോലീസ് നല്കിയ സമ്മാനമാണിത്.
ആറ് മണിക്കൂര്‍, ബുധനാഴ്ച രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെ, റിച്ച കൊല്‍ക്കത്തയുടെ ഡെപ്യൂട്ടി കമ്മീഷണര്‍ പദവിയിലിരുന്നു. ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ദേശീയ തലത്തില്‍ 99.25 ശതമാനം മാര്‍ക്കോടെയാണ് റിച്ച നാലാം റാങ്കിന് അര്‍ഹയായത്. ഗരിയാഹത്ത് പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ രാജേഷ് കുമാര്‍ സിങ്ങിന്റെ മകളാണ് റിച്ച. ഈ കുട്ടിയുടെ പഠനമികവിന് അച്ഛന്റെ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ചേര്‍ന്നു നല്കിയ സമ്മാനമായിരുന്നു ഡെപ്യൂട്ടി കമ്മീഷണര്‍ പദവി.
മേലുദ്യോഗസ്ഥയായ മകള്‍ അച്ഛന് എന്ത് ഉത്തരവ് നല്‍കുമെന്ന് ചോദിച്ചപ്പോള്‍ ഇന്ന് നേരത്തെ വീട്ടില്‍ തിരിച്ചെത്താനായിരുന്നു നിര്‍ദേശം. മകളുടെ നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് രാജേഷ് സിങ് പറഞ്ഞു. ചരിത്രമോ സാമൂഹ്യശാസ്ത്രമോ പഠിച്ച് യുപിഎസ്സി പരീക്ഷകള്‍ എഴുതാന്‍ ആഗ്രഹമെന്നായിരുന്നു ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് റിച്ചയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: