ബലാകോട്ട് വ്യോമാക്രമണം ചരിത്രത്തിലെ ഏറ്റവും വലിയ ഭീകര-വിരുദ്ധ ഓപ്പറേഷന്‍

Friday 10 May 2019 10:03 am IST
' കൊല്ലപ്പെട്ട ഭീകരര്‍ എത്രയാണെന്ന് വ്യോമസേന എണ്ണണമായിരുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. ആഭ്യന്തര മന്ത്രി എന്ന നിലയിലും കൃത്യമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലും എനിക്ക് ഒരു കാര്യം പറയാനാകും.

ന്യൂദല്‍ഹി: ഇന്ത്യ ബാലാക്കോട്ടിലെ ജെയ്ഷെ ക്യാമ്പുകളില്‍ നടത്തിയ വ്യോമാക്രമണം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകര വിരുദ്ധ ആക്രമണങ്ങളിലൊന്നാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. തെക്കന്‍ ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ ലിസ്റ്റ് നല്‍കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷത്തിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. 

' കൊല്ലപ്പെട്ട ഭീകരര്‍ എത്രയാണെന്ന് വ്യോമസേന എണ്ണണമായിരുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. ആഭ്യന്തര മന്ത്രി എന്ന നിലയിലും കൃത്യമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലും എനിക്ക് ഒരു കാര്യം പറയാനാകും.

ബലാകോട്ട് വ്യോമാക്രമണം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആന്റി-ടെററിസ്റ്റ് ഓപ്പറേഷന്‍ ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റതിന് ശേഷം പാകിസ്ഥാനിലേക്ക് ദൂതന്മാരെ അയക്കുന്നത് നിര്‍ത്തിയെന്നും, ഭീകരാക്രമണങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള മറുപടി നേരിട്ട് നല്‍കുകയാണെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.

170ലധികം ഭീകരര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഒരു ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തക കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.  ഇതിന് പുറമെ നിരവധി ഭീകരര്‍ പ്രാദേശിക ആശുപത്രികളില്‍ ചികിത്സയും തേടിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ആം ആദ്മി സര്‍ക്കാരിനെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. 2015ല്‍ അവര്‍ അധികാരത്തിലെത്തുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് രാജ്നാഥ് സിംഗ് ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.