കാലടി: ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് ആദിശങ്കര ജന്മദേശ വികസനസമിതിയുടെ നേതൃത്വത്തില്‍ സന്യാസി സംഗമം നടന്നു. ആദിശങ്കര കീര്‍ത്തി സ്തംഭ മണ്ഡപത്തില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ വാഴൂര്‍ തീര്‍ത്ഥ പാദശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥ പാദര്‍ ഉദ്ഘാടനം ചെയ്തു.
കുറിച്ചി ആതുരാശ്രമം സ്വാമി പരമാനന്ദ തീര്ത്ഥഅദ്ധ്യക്ഷനായി. മാര്‍ഗദര്‍ശക് മണ്ഡല് ജനറല്‍ സെക്രട്ടറി സ്വാമി സദ്സ്വരൂപാനന്ദ, പാല വേദര്‍ഷി ആശ്രമം സ്വാമി ദര്‍ശനാനന്ദ, കോഴിക്കോട് ദയാനന്ദാശ്രമം സ്വാമി വിശ്വരൂപാനന്ദ സരസ്വതി കുടുക്കച്ചിറ ആശ്രമം സ്വാമി അഭയാനന്ദ തീര്‍ത്ഥ പാദര്‍, തൃശൂര്‍ ജ്ഞാനാനന്ദാശ്രമം സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, ഏറ്റുമാനൂര്‍ തീര്‍ത്ഥപാദാശ്രമം സ്വാമി വിജയ ബോധാനന്ദ സംസാരിച്ചു.
ജയന്തിയോടനുബന്ധിച്ച് ജന്മദേശ സമിതിയുടെ ചിത്രരചന, ആലാപന മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് സംഗമത്തില്‍ പ്രമേയം പാസ്സാക്കി. ഹിന്ദു സമാജത്തിന്റെ ഏകോപനത്തിനും ധര്‍മ്മ രക്ഷയ്ക്കുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാര്‍ഗദര്‍ശക മണ്ഡലം അദ്ധ്യക്ഷനും കൂളത്തൂര്‍ അദ്വൈതാശ്രമം മഠാദിപതിയുമായ പൂജനീയ ചിദാനന്ദപുരി സ്വാമികള്‍ക്ക് നേരെ കേരളത്തിലെ ഭരണപക്ഷത്തിന്റെ നേതൃത്വത്തില്‍ ആക്ഷേപങ്ങളുന്നയിക്കുന്നത് ഹിന്ദു സമാജത്തെ വേദനിപ്പിക്കുന്നുവെന്ന് പ്രമേയത്തിലൂടെ യോഗം അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: