പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതി സിബിഐ അന്വേഷിക്കണം: ബിജെപി

Friday 10 May 2019 10:37 am IST

കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ അഴിമതി പുറത്തുകൊണ്ടുവരന്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് ആവശ്യപ്പെട്ടു. ബിജെപി തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിജിലന്‍സ് അന്വേഷണങ്ങള്‍ കേരളത്തില്‍ പ്രഹസനമാണെന്നും സി.ബി.ഐ. അന്വേഷണത്തിലൂടെ മാത്രമേ വസ്തുതകള്‍ പുറത്തു വരികയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൃക്കാക്കര മണ്ഡലം പ്രസിഡന്റ് എസ്. സജി അദ്ധ്യക്ഷനായി. മദ്ധ്യമേഖല വൈസ് പ്രസിഡന്റ് എം.കെ. സദാശിവന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സി. നന്ദകുമാര്‍, കെ.എന്‍. രാജന്‍, അഡ്വ. ലാല്‍ചന്ദ്, കെ.ആര്‍. വേണുഗോപാല്‍, ബിനി സുരേഷ്, എസ്. ഗോപിനാഥ്, തോമസ് കാട്ടിത്തറ, ഗിരിജ രവി സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.