മട്ടാഞ്ചേരി: രൂക്ഷമായ കടല്‍കയറ്റത്തില്‍ ആശങ്കയോടെ ജനങ്ങള്‍. വലിയ തിരകള്‍ തീരത്തെ വിഴുങ്ങുകയാണ്. ഒരു വര്‍ഷത്തിനിടെ കൊച്ചി മേഖലയില്‍ മാത്രം അമ്പത് ഏക്കറിലെറെ തീരം കടല്‍ കവര്‍ന്നതായാണ് കണക്ക്.
ആഗോള താപനവും തുടരെയുള്ള കടല്‍ക്ഷോഭങ്ങളും കൊച്ചി അടക്കമുള്ള മധ്യകേരളത്തിലെ കടല്തീരങ്ങള് ഇല്ലാതാകുകയാണ്. ജില്ലയിലെ പ്രധാന കടപ്പുറങ്ങളായ ചെറായി, കുഴുപ്പള്ളി, കൊച്ചിമുനമ്പം മേഖലകളില്‍ കടല്‍കയറ്റം രൂക്ഷമായത് വിനോദസഞ്ചാര മേഖലക്കും വലിയ തിരിച്ചടിയാവുന്നുണ്ട്. വേനല്‍ കാലങ്ങളില്‍ കടല്‍ കയറ്റം രൂക്ഷമാകുന്നത് കടലിന്റെ മാറുന്ന പ്രതിഭാസമായാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. മാറുന്ന കടലിന്റെ തീവ്രത കാലവര്‍ഷത്തിലെ ശക്തമായ കടല്‍കയറ്റത്തിന്റെ സൂചനകളാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: