പുതിയ ഏഴിനം വവ്വാലുകളെ കണ്ടെത്തി

Friday 10 May 2019 11:38 am IST

മൂന്നാര്‍: മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്റെ കീഴിലുള്ള ഇരവികുളം, ആനമുടി ചോല, പാമ്പാടുംചോല, മതികെട്ടാന്‍ ചോല ദേശീയോദ്യാനങ്ങളിലും, ചിന്നാര്‍ വന്യജീവി സങ്കേതത്തിലുമായി 20 ഇനം വവ്വാലുകളെ കണ്ടെത്തി. ഇതില്‍ ഏഴിനം വവ്വാലുകളെ കേരളത്തില്‍ ആദ്യമായാണ് കണ്ടെത്തുന്നത്. ഇതില്‍ 17 എണ്ണം കീടങ്ങളെ ആഹരിക്കുന്നവയും മൂന്നെണ്ണം പഴംതീനികളുമാണ്.ഏപ്രിലില്‍ നടത്തിയ കണക്കെടുപ്പിലാണ് പുതിയ വവ്വാലുകളെ കണ്ടെത്തിയത്.

കാന്റേഴ്‌സ് ലീഫ് നോസ്ഡ് ബാറ്റ്, ആന്റേഴ്‌സണ്‍സ് ലീഫ് നോസ്ഡ് ബാറ്റ്, പെയ്റ്റണ്‍സ് വിസ്‌കേര്‍ഡ് മിയോറ്റിസ് ലെസര്‍ ഹെയറി-വിങ്ഡ് ബാറ്റ് എന്നീ അപൂര്‍വയിനം വവ്വാലുകളെയും സര്‍വെയില്‍ കണ്ടെത്തി. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പഠനം നടത്തിയത്. വവ്വാലുകളുടെ ശബ്ദം റെക്കോഡ് ചെയ്ത ശേഷം അതിസൂക്ഷ്മ വിശകലനം നടത്തിയാണ് ഇനങ്ങളെ തിരിച്ചറിഞ്ഞത്. 

മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്റെ കീഴില്‍ ആദ്യമായാണ് വവ്വാല്‍ സര്‍വെ. പഠനത്തിന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ലക്ഷ്മി. ആര്‍, ഷോല നാഷണല്‍ പാര്‍ക്ക് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സമീര്‍ എം.കെ., ഇരവികുളം നാഷണല്‍ പാര്‍ക്ക് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സന്ദീപ് എസ്, ചിന്നാര്‍ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രഭു പി.എം എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.