ചൈന വ്യാപാര കരാർ ലംഘിച്ചു - അമേരിക്ക

Friday 10 May 2019 11:44 am IST

ന്യൂയോര്‍ക്ക്: യുഎസും ചൈനയും തമ്മിലുള്ള വ്യാപാര കരാര്‍ ചൈന ലംഘിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് 10 ആയിരുന്നത് 25 ശതമാനമാക്കുമെന്ന് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് യുഎസ് നികുതി വര്‍ധിപ്പിച്ചാല്‍ അടിയന്തര പ്രതിരോധ നടപടി സ്വീകരിക്കുമെന്ന് ചൈനയും വ്യക്തമാക്കിയിരുന്നു.

ഇതില്‍ പ്രകോപിതനായാണ് ചൈന വ്യാപാര കരാര്‍ ലംഘിച്ചതായി ട്രംപ് പ്രഖ്യാപിച്ചത്. യുഎസുമായുള്ള കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ അവര്‍ അനുഭവിക്കേണ്ടിവരുമെന്നും ഫ്‌ളോറിഡയിലെ പ്രചാരണ റാലിക്കിടെ  ട്രംപ് പറഞ്ഞു.

വ്യാപാര ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങിയതിന് യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈതൈസറിനെയും ചൈന കുറ്റപ്പെടുത്തി. എന്നാല്‍ ചൈനയുമായി ഇപ്പോഴും വ്യാപാരക്കരാറിന് സാധ്യതകളുണ്ടെന്ന് ലൈതൈസറിന്‍ പറഞ്ഞു.

യുഎസ് പ്രഖ്യാപിച്ച നികുതി വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അതോടെ ചൈനയും യുഎസും തമ്മില്‍ വീണ്ടും അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കാനും സാധ്യതയുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.