രാസായുധങ്ങള്‍ വികസിപ്പിക്കുന്നത് ഒമാന്‍ നിരോധിച്ചു

Friday 10 May 2019 6:17 pm IST
ഉത്തരവ് നടപ്പില്‍ വരുത്തുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ വിദേശകാര്യമന്ത്രിയായിരിക്കും കൈക്കൊള്ളുക. ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 90 ദിവസത്തിന് ശേഷമാകും ഇത് നിയമമാവുക.

മസ്‌കത്ത്: രാസായുധ ഉപയോഗം ഒമാന്‍ നിരോധിച്ചു. 1993ല്‍ ഒപ്പുവെച്ച രാസായുധ നിരോധന കരാര്‍ പ്രാബല്യത്തില്‍ വരുത്തിയുള്ള ഉത്തരവ് സുല്‍ത്താന്‍ കഴിഞ്ഞദിവസമാണ് പുറപ്പെടുവിച്ചത്.

1993 നവംബര്‍ രണ്ടിന് ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് ഒപ്പുവെച്ച രാസായുധങ്ങള്‍ വികസിപ്പിച്ചെടുക്കുകയോ ഉല്‍പാദിപ്പിക്കുകയോ ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ളതും നിലവിലുള്ളവ നശിപ്പിക്കുകയും ചെയ്യണമെന്ന കരാര്‍ നടപ്പില്‍വരുത്തുന്നതായി 39/2019-ാം റോയല്‍ ഡിക്രി വ്യക്തമാക്കുന്നു .

ഉത്തരവ് നടപ്പില്‍ വരുത്തുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ വിദേശകാര്യമന്ത്രിയായിരിക്കും കൈക്കൊള്ളുക. ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 90 ദിവസത്തിന് ശേഷമാകും ഇത് നിയമമാവുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.