ഗര്‍വം ശമിപ്പിക്കാന്‍ വിരഹതാപം

Saturday 11 May 2019 1:07 am IST

ഘര്‍മാതപം കുളിര്‍നിലാവെന്നു തമ്പിയൊടു 

ചെമ്മേ പറഞ്ഞു നിജപത്‌നിം പിരിഞ്ഞളവു

തന്നെതിരിഞ്ഞു മറുകിച്ചാ മൃഗാക്ഷികളെ 

വൃന്ദാവനത്തിലഥ നാരായണായ നമ:

രാമാവതാരത്തില്‍ സീതയെ രാവണന്‍ അപഹരിച്ച് കൊണ്ടുപോയ സമയത്ത് വിരഹദു:ഖം സഹിക്കാനാവാതെ, കുളിര്‍ നിലാവ് കണ്ടിട്ട് 'കഠിനമായ വെയില്‍ കൊണ്ട് ഞാന്‍ തപിക്കുന്നു ലക്ഷ്മണാ, മരത്തണലില്‍ ഇരിക്കണം ''  എന്നൊക്കെ പറഞ്ഞ് അങ്ങ് വിലപിക്കുകയുണ്ടായി. 

കൃഷ്ണനായി അവതരിച്ചപ്പോഴാകട്ടെ, വൃന്ദാവനത്തില്‍ വെച്ച് തന്നില്‍ പ്രേമാസക്തരായ ഗോപികമാരില്‍ നിന്ന് മറഞ്ഞു നിന്ന്, അവരെ കാട്ടില്‍ അലഞ്ഞു നടത്തിച്ചു. അവരുടെ ഗര്‍വത്തെ ശമിപ്പിക്കാനായി ഉറച്ചഭക്തിയുണ്ടാവാനായി, അവര്‍ക്ക് വിരഹതാപം ഉണ്ടാക്കി. പിന്നീടവര്‍ക്ക് ബ്രഹ്മാനന്ദത്തെ നല്‍കുകയും ചെയ്തു. ആ ഗോപസ്ത്രീകള്‍ക്ക് മുക്തി കൊടുത്തതു പോലെ എനിക്കും നല്‍കണേ ഭഗവാനേ! അതിനായി ഞാന്‍ നമസ്‌കരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.