തുടങ്ങിവെച്ചത് നെഹ്‌റു

Saturday 11 May 2019 5:52 am IST
1950ല്‍ ഇന്തോനേഷ്യയിലേക്കുള്ള യാത്രയില്‍ ഐഎന്‍എസ് ദല്‍ഹിഎന്ന യുദ്ധക്കപ്പലില്‍ ഇന്ദിരയും കുട്ടികളായ രാജീവും സഞ്ജയും നെഹ്റുവിനൊപ്പം സഞ്ചരിക്കുന്ന ചിത്രങ്ങളും വികാസ് ബദൗരിയ ട്വീറ്റ് ചെയ്തിട്ടുണ്ട്. മൈ നേഷന്‍ എന്ന ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമവും അന്നത്തെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ന്യൂദല്‍ഹി:  നാവിക സേനാ കപ്പലുകള്‍ അവധിക്കാല ആഘോഷങ്ങള്‍ക്ക് ദുരുപയോഗം ചെയ്തു തുടങ്ങിയത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്നെയെന്ന്  വെളിപ്പെടുത്തല്‍. എബിപി ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ വികാസ് ബദൗരിയയാണ് ഇക്കാര്യം വെളിപ്പെടുത്തി ട്വിറ്ററില്‍ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നത്.

യുദ്ധക്കപ്പലുകള്‍ രാജീവ് ദുരുപയോഗം ചെയ്തുവെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പക്ഷെ അത് രാജീവില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. നെഹ്‌റു തന്നെയാണ് അത് തുടങ്ങി വച്ചത്. ബദൗരിയ ചൂണ്ടിക്കാട്ടി. 1950ല്‍ ഇന്തോനേഷ്യയിലേക്കുള്ള യാത്രയില്‍ ഐഎന്‍എസ് ദല്‍ഹിഎന്ന യുദ്ധക്കപ്പലില്‍  ഇന്ദിരയും കുട്ടികളായ രാജീവും സഞ്ജയും നെഹ്റുവിനൊപ്പം സഞ്ചരിക്കുന്ന ചിത്രങ്ങളും വികാസ് ബദൗരിയ ട്വീറ്റ് ചെയ്തിട്ടുണ്ട്. മൈ നേഷന്‍ എന്ന ഓണ്‍ലൈന്‍  വാര്‍ത്താ മാധ്യമവും അന്നത്തെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 

 രാജീവ് ഗാന്ധി  വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിരാട് തന്റെയും ഇറ്റലിയിലെ ബന്ധുക്കളുടെയും പുതുവത്സര ആഘോഷങ്ങള്‍ക്ക് ഉപയോഗിച്ച കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഞ്ഞടിച്ചിരുന്നു. ഇതുവിവാദമായതിനു പിന്നാലെയാണ് നെഹ്‌റുവിന്റെ ഇക്കാര്യത്തിലുള്ള പാരമ്പര്യവും  പുറത്തുവന്നത്. 

1933ല്‍ നാവിക സേനക്കു വേണ്ടി നിര്‍മിച്ച ലിയാണ്ടര്‍ ക്ലാസ് യുദ്ധക്കപ്പലാണ് ഐഎന്‍എസ് ദല്‍ഹി. ബ്രിട്ടനില്‍ നിന്ന് പാട്ടത്തിനെടുത്തതാണ് കപ്പല്‍. 1978 ജൂണ്‍ 30 വരെ കപ്പല്‍ നാവിക സേനയിലുണ്ടായിരുന്നു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.