കുവൈത്തില്‍ 4500് വിദേശികളെ നാടുകടത്തി

Saturday 11 May 2019 11:02 am IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ നാലായിരത്തി അഞ്ഞൂറ് വിദേശികളെ നാടുകടത്തിയതായി താമസകാര്യവകുപ്പിന്റെ റിപ്പോര്‍ട്ട്. താമസ നിയമം ലംഘിച്ചവര്‍, ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയവര്‍, സാമ്പത്തിക തട്ടിപ്പ് നടത്തിയ ആളുകളും നാട് കടത്തപ്പെട്ടവരില്‍ പെടും.

കയറ്റി അയച്ചവരില്‍ ഇന്ത്യക്കാരാണ് കൂടുതല്‍. ഈജിപ്ത്, ബംഗ്ലാദേശ്, ശ്രീലങ്ക, അമേരിക്ക, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍. നാല് മാസത്തിനുള്ളില്‍ 4500 വിദേശികളെയാണ് കുവൈത്തില്‍ നിന്ന് നാട് കടത്തിയത്. വിസ പരിശോധനയില്‍ പിടിയിലായവര്‍,  വിവിധ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ തുടങ്ങിയവരെയാണ് നാട് കടത്തിരിക്കുന്നത്. 

മദ്യം, മയക്കുമരുന്ന് കേസുകളില്‍ പെട്ടവരാണ് കയറ്റി അയച്ചവരില്‍ ഭൂരിഭാഗവും. കഴിഞ്ഞ വര്‍ഷം 17000 പേരെയാണ് നാടുകടത്തിയത്. 2016 ല്‍ 19730 പേരെയും, 2017 ല്‍ 29000 ആളുകളെയും ആണ് കുവൈത്ത് കയറ്റി വിട്ടത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.