ലിബിയന്‍ അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി 70 മരണം

Saturday 11 May 2019 11:21 am IST

ട്രിപോളി: ലിബിയന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 70 പേര്‍ മരിച്ചു. ലിബിയയിലെ സുവാരയില്‍ നിന്നും യൂറോപ്പിലേക്ക് കടക്കുന്നതിനായി വ്യഴാഴ്ച പുറപ്പെട്ട ബോട്ടാണ് മെഡിറ്ററേനിയന്‍ കടലിന്റെ തീര പ്രദേശമായ ടുണീഷ്യയില്‍ വച്ച് മറിഞ്ഞത്. ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നെന്ന് വ്യക്തമല്ലാത്തതിനാല്‍ ഇനിയും മരണ സംഖ്യ ഉയരാന്‍ സാധ്യത. 16 പേരെ ടുണീഷ്യന്‍ നേവിയും മത്സ്യ തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി.

കൂറ്റന്‍ തിരമാലകളില്‍പെട്ട് ബോട്ട് കീഴ്മേല്‍ മറിയുകയായിരുന്നെന്നാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞത്. അപകട വാര്‍ത്ത അറിഞ്ഞയുടന്‍ ടുണീഷ്യന്‍ നേവി അപകട സ്ഥലത്തേക്ക് എത്തിയിരുന്നു. ഒരു മത്സ്യ ബന്ധന ബോട്ടും രക്ഷാ പ്രവര്‍ത്തനത്തിന് എത്തി. 

രക്ഷപ്പെടുത്തിയവരെ ടുണീഷ്യന്‍ തീരത്ത് എത്തിച്ചെങ്കിലും ഇവര്‍ നേവിയുടെ കപ്പലില്‍ തുടരുകയാണ്. യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷന്‍ ഫോര്‍ റഫ്യൂജീസിന്റെ കണക്ക് പ്രകാരം 2019 ന്റ ആദ്യ നാല് മാസങ്ങളില്‍ മാത്രം ലിബിയയില്‍ നിന്ന് യൂറോപ്പിലേക്ക് കടല്‍ മാര്‍ഗ്ഗം കടക്കുന്നതിനിടെ മാത്രം 164 പേരെങ്കിലും മരിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.