ന്യൂദല്‍ഹി: ബുദ്ധ പൂര്‍ണിമ ദിനമായ മെയ് 12ന് ചാവേറാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ബംഗാളിലും ബംഗ്ലാദേശിലും ഇസ്ലാമിക് സ്റ്റേറ്റ്, ജമാഅത്ത്- ഉള് മുജാഹിദീന്‍ ബംഗ്ലാദേശ് എന്നീ ഭീകരസംഘടനകള്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഞായറാഴ്ചയാണ് ബുദ്ധപൂര്‍ണിമ. ആ ദിവസം ബുദ്ധമത ക്ഷേത്രത്തിലോ ഹിന്ദു ക്ഷേത്രത്തിലോ ഗര്‍ഭിണിയായ സ്ത്രീയുടെ വേഷത്തിലെത്തി ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജെന്‍സ് അറിയിച്ചിരിക്കുന്നത്. ഭീഷണിയെത്തുടര്‍ന്ന് ബംഗാളില്‍ ഹിന്ദു- ബുദ്ധ ക്ഷേത്രങ്ങളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് ഐഎസ് അനുകൂല ടെലഗ്രാം ഗ്രൂപ്പില്‍ ബംഗാളിനെ ആക്രമിക്കുമെന്ന തരത്തിലുള്ള ഭീഷണി സന്ദേശം വന്നിരുന്നു. ഇത് പരിഗണിച്ചാണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: