കൊച്ചി : മതപരിവര്‍ത്തനത്തെ എതിര്‍ത്തതിന്റെ പേരില്‍ തഞ്ചാവൂര്‍ സ്വദേശി രാമലിംഗത്തെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാളെക്കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. ട്രിച്ചി സ്വദേശിയും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദ് ഫാറൂഖ്(48 ) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് രാമലിംഗത്തിന് നേരെ ആക്രമണം ഉണ്ടായത്. മത പരിവര്‍ത്തനത്തെ എതിര്‍ത്തതിന്റെ പേരില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഫെബ്രുവരി അഞ്ചിന് സായുധരായെത്തിയ സംഘം രാമലിംഗത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഭീകരര്‍ രാമലംഗത്തിന്റെ രണ്ട് കൈകളും വെട്ടിമാറ്റി റോഡില്‍ തള്ളി.
17 പ്രതികളുള്ള കേസില്‍ 10 പേരെ നേരത്തെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ആറ് പേര് ഒളിവിലാണ്. ഫറൂഖിനെ ഇന്ന് ചെന്നൈ പുനമല്ലിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കും. ഫാറൂഖിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ലഭിച്ചിട്ടുണ്ടെന്നും, ഐഎസ് അടക്കമുള്ള ഭീകരവാദ കേസുകളില്‍ ഇയാള്‍ പ്രതിയാണോയെന്ന് എന്‍ഐഎ അന്വേഷിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: