കൊച്ചി: കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ 12ന് എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കുന്ന 1008 അഗ്നിഹോത്രത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു.
മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി എറണാകുളം അമൃത സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഡയറക്ടര്‍ ഡോ.യു. കൃഷ്ണകുമാറിന് നല്കി പ്രകാശം നിര്‍വഹിച്ചു. സുകൃതം ഭാഗവതയജ്ഞസമിതി സെക്രട്ടറി പി.വി. അതികായന്, സ്വാഗതസംഘം ട്രഷറര്‍ സി.പി. സതീഷ്, കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് ട്രസ്റ്റി പി.ടി. വിപിന്‍ദാസ്, സംസ്ഥാന പ്രസിഡന്റ് ഒ. ബാബുരാജ് വൈദിക്, കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തകരായ വി.പി. ബാലകൃഷ്ണന് വൈദിക്, കെ. ശശിധരന് വൈദിക്, പ്രകാശന് വൈദിക്, സുനില്‍ സി.ആര്, ശോഭന ബാലകൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.
കാശ്യപാശ്രമം കുലപതി ആചാര്യശ്രീ രാജേഷിന്റെ ശിഷ്യരായ 1008 അഗ്നിഹോത്രികള് ജാതി- ലിംഗഭേദമന്യേ ഒരുമിച്ചിരുന്നാണ് അഗ്നിഹോത്രം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: