കൊച്ചി: കുന്നത്തുനാട്ടില്‍ സ്പീക്ക്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള 15 ഏക്കര്‍ നെല്‍വയല്‍ നികത്തുന്നതിന് സംസ്ഥാന റവന്യൂ വകുപ്പ് നല്കിയ അനുമതിയെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് ആവശ്യപ്പെട്ടു.
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം കാറ്റില്‍ പറത്തി റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് പാടം നികത്താന്‍ ഇടതുപക്ഷ സര്‍ക്കാരും റവന്യൂ വകുപ്പും നല്കിയ അനുമതി വന്‍ അഴിമതിയുടെ ഭാഗമാണ്. സിപിഐ- സിപിഎം നേതാക്കന്മാരും ഉന്നത ഉദ്യോഗസ്ഥരുമാണ് ഇതിന് പിന്നില്‍. ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍ അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചത് കുറ്റക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: