ന്യൂദല്‍ഹി: രാജസ്ഥാനില്‍ ദളിത് യുവതി പീഡിപ്പിക്കപ്പെട്ട സംഭവം ഒതുക്കിത്തീര്‍ക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് കാരണമാണ് പോലീസ് നടപടിയെടുക്കാതിരുന്നത്.
രാജ്യത്തെ പെണ് മക്കള്‍ക്ക് കോണ്‍ഗ്രസ് ഒരിക്കലും നീതി നല്‍കിയിട്ടില്ല. കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ നീതി (ന്യായ്) പദ്ധതിയെ പരോക്ഷമായി പരാമര്‍ശിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: