കുബ്ജയുടെ കൂനുമാറ്റിയ ഭഗവത് കാരുണ്യം

Sunday 12 May 2019 4:54 am IST

ങാനം കണക്കെയുടനഞ്ചക്ഷരങ്ങളുടെ 

ഊനം വരുത്തിയൊരു നക്തഞ്ചരിക്കു ബത!

കൂനോരുദാസിയെ മനോജ്ഞാംഗിയാക്കിയതു 

മൊന്നെല്ലെയാളു ഹരിനാരായണായ നമ:

ങാനം-ങ  തുടങ്ങിയ തുടങ്ങിയ അനുനാസികങ്ങള്‍ ങ, ഞ,ണ ന, മ. 

ശ്രീരാമന്‍ പഞ്ചവടിയില്‍ സീതാലക്ഷ്മണന്മാരോടു കൂടി താമസിക്കുന്ന കാലം. ഒരു പ്രഭാതത്തില്‍ ശൂര്‍പ്പണഖ എന്ന രാക്ഷസി, ഒരു സുന്ദരിയുടെ രൂപത്തില്‍ രാമന്റെ അടുത്ത് വന്ന്, കാമാഭ്യര്‍ഥന നടത്തി. എന്നാല്‍ ഭഗവാന്‍, ലക്ഷ്മണനെക്കൊï് അവളുടെ ചെവിയും മൂക്കും ഛേദിപ്പിച്ച് വിരൂപയാക്കി. അങ്ങനെ അവള്‍ക്ക് ങ,ഞ,ണ,ന,മ എന്നീ അക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ പറ്റാതായി. മൂക്കിന്റെ സഹായമില്ലാതെ ഈ അഞ്ചക്ഷരങ്ങള്‍ ശബ്ദിക്കാന്‍ കഴിയില്ലല്ലോ. 

എന്നാല്‍ കൃഷ്ണാവതാരത്തില്‍ അങ്ങ് മറ്റൊന്നാണ് ചെയ്തത്. കംസവധത്തിനായി മധുരയിലേക്ക് പോകും വഴി തനിക്ക് ചന്ദനം സമ്മാനിച്ച കുബ്ജ (കൂനുള്ളവള്‍) യെ തന്റെ കൈകൊï് തലോടി അവളുടെ കൂന് നിവര്‍ത്തിക്കൊടുത്തു. അപ്രകാരം ദുഷ്ടയായ ശൂര്‍പ്പണഖയെ വിരൂപയും ഭക്തയായ കുബ്ജയെ സുന്ദരിയുമാക്കി മാറ്റിയത് തന്റെ ഭക്തവാത്സല്യം വെളിപ്പെടുത്താന്‍ വേïിയാണല്ലോ. അതിനാല്‍ അവിടുത്തെ ഭക്തനായ എനിക്കും മോക്ഷം നല്‍കേണമേ. അതിനായി ഞാന്‍ നമസ്‌ക്കരിക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.