കേരള നവോത്ഥാനം ഹിന്ദു ഐക്യത്തിലൂടെ

Sunday 12 May 2019 5:34 am IST
"ആറന്മുളയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി യോഗം അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു. കുമ്മനം രാജശേഖരന്‍, പി.കെ. ഭാസ്‌കരന്‍, ബ്രഹ്മചാരി ഭാര്‍ഗവറാം, എം. രാധാകൃഷ്ണന്‍, ഇ. എസ് ബിജു സമീപം. - ജന്മഭൂമി"

കേരള നവോത്ഥാനം ഹിന്ദു ഐക്യത്തിലൂടെ എന്ന മുദ്രാവാക്യവുമായി ഹിന്ദു ഐക്യവേദിയുടെ പതിനാറാം സംസ്ഥാന സമ്മേളനം പൈതൃകഗ്രാമമായ തിരുവാറന്മുളയപ്പന്റെ മണ്ണില്‍ നടക്കുകയാണ്. നിരവധി പോരാട്ടങ്ങളിലൂടെ വെല്ലുവിളികളെയും പ്രതിസന്ധിധികളെയും സമര്‍ത്ഥമായി നേരിട്ടു വിജയഗാഥകള്‍ രചിച്ചതിന്റെ ചരിത്രം രേഖപ്പെടുത്തിക്കൊണ്ടാണ് അധര്‍മ്മത്തെ നിഗ്രഹിച്ചു ധര്‍മ്മത്തെ സംരക്ഷിച്ച പാര്‍ത്ഥസാരഥിയുടെ മണ്ണിലെത്തുന്നത്.

2002 മെയ് 2നു മാറാട് 8 ഹിന്ദു സഹോദരങ്ങളെ മുസ്ലീം തീവ്രവാദികള്‍ കൊല ചെയ്തപ്പോള്‍ ഇനിയുമൊരു മാപ്പിള ലഹള ഇവിടെ അനുവദിക്കില്ല എന്നു പ്രഖ്യാപിച്ചുകൊണ്ട് വിവിധ ഹൈന്ദവ സംഘടനകള്‍ ഒത്തു ചേര്‍ന്ന് ആ ക്രൂരതയ്‌ക്കെതിരെ പോരാടി. കൊലയാളികളെ കല്‍ത്തുറുങ്കിലടയ്ക്കാനും കൊലചെയ്യപ്പെട്ടവരുടെ ഉറ്റവരെ സംരക്ഷിക്കാനും സാധിച്ചു. ആ കൂട്ടായ്മയാണ് ഹിന്ദു ഐക്യവേദിയായി പരിണമിച്ചു ഹിന്ദുവിനു നേരെയുണ്ടായ വെല്ലുവിളികളെ ശക്തമായി നേരിട്ടു കൊണ്ടു മുന്നേറുന്നത്. ശബരിമലയിലെ ആചാര സംരക്ഷണ പോരാട്ടം വരെ അതെത്തി നില്‍ക്കുന്നു. 

      2012ല്‍ ആലുവയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ആറന്മുള എന്ന പൈതൃക ഗ്രാമത്തെ തകര്‍ക്കുന്ന വിമാനത്താവള പദ്ധതിയ്‌ക്കെതിരെ പ്രമേയം പാസ്സാക്കി സമരം ഏറ്റെടുക്കുന്നത്. സംസ്ഥാന ജന. സെക്രട്ടറി ആയിരുന്ന കുമ്മനം രാജശേഖരന്‍ മുഖ്യരക്ഷാധികാരിയായാണ് ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി രൂപീകരിച്ച് ഐതിഹാസികമായ പോരാട്ടം നടത്തിയത്. നിരവധി സംഘടനകള്‍ കര്‍മ്മസമിതിയോടൊപ്പം അണിനിരന്നു.

രണ്ടു വര്‍ഷത്തിലേറെ സമരം നീണ്ടു. 107 ദിവസം സത്യഗ്രഹവും നടത്തി. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ കൊടിമരം മുറിച്ച്, ഗോപുരവാതില്‍ പൊളിച്ച്, പൈതൃകഗ്രാമത്തെ നശിപ്പിച്ച് വിമാനത്താവളം സ്ഥാപിക്കാന്‍ വന്ന കെജിഎസ് കുത്തക കമ്പനിയെ ആറന്മുളയില്‍ നിന്നു കെട്ടുകെട്ടിക്കാന്‍ ആ ധര്‍മ്മസമരത്തിനു സാധിച്ചു. അങ്ങനെയുള്ള ആറന്മുളയുടെ മണ്ണില്‍ 16-ാമത് സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ ഓരോ പ്രവര്‍ത്തകനും ആത്മാഭിമാനവും ആത്മസംതൃപ്തിയുമാണുണ്ടാകുന്നത്. അതിലേറെ ആത്മവിശ്വാസവും നല്‍കുന്നു. ഹിന്ദുവിനു നേരെയുണ്ടാകുന്ന വെല്ലുവിളികളെയെല്ലാം നേരിടാനുള്ള ഉള്‍ക്കരുത്തും ഇതു പകര്‍ന്നുതരുന്നു.

(ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റാണു ലേഖകന്‍) 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.