കൊച്ചി: 36-ാമത് ദേശീയ യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പുരുഷ ടീമിനെ പ്രണവ് പ്രിന്‍സും വനിതാ ടീമിനെ ആന്‍ മേരി സെക്കറിയയും നയിക്കും. മദ്ധ്യപ്രദേശ്, രാജസ്ഥാന്, കര്‍ണാടക, ദല്‍ഹി എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് കേരളത്തിന്റെ പുരുഷ ടീം. പഞ്ചാബ്, രാജസ്ഥാന്, ദല്‍ഹി, ഛത്തീസ്ഗഢ് എന്നീ ടീമുകള്‍ക്കൊപ്പമാണ് വനിതാ ടീം.
പുരുഷ ടീം: പ്രണവ് പ്രിന്‍സ്, അലന് അലോഷ്യസ്, ആല്ബിന് സുരേഷ്, ജിം പോള്‍, അജിന് റെജി, ദീപക് എസ്, ആന്വിന് എസ്, സായന്‍ മുഹമ്മദ്, നിദിന്‍ ബേബി, അര്ജുന് യു, ജോയല്‍ വിന്‍സ്, അബിനവ് വി.കെ. ഡിമല്‍ സി മാത്യു (പരിശീലകന്).വനിതാ ടീം: ആന്‍ മേരി സെക്കറിയ, സ്വപ്ന മെറിന് ജിജു, അക്സാ തങ്കന് സാജന്, അഭിരാമി ആര്, ചിന്നു കോശി, അര്‍ച്ചന എസ്, അമൃത പി പ്രസാദ്, ജെഷ്ലി പി.എസ്, അസ്ലിന് ഷിജു, പി. ആയിഷാ ഖന്‍സാ, അവന്ദികാ എസ് ബിജു, അലീന ആന്റണി. പ്രേം കുമാര്‍ (പരിശീലകന്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: